ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന കാര്യം ഏപ്രിൽ 14ന് തീരുമാനിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
കുട്ടികളുടെയും അദ്ധ്യാപകരുടെയും സുരക്ഷ വളരെ പ്രധാനമാണെന്ന് കേന്ദ്രമാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ പറഞ്ഞു.
തുടർന്നും അടച്ചിടേണ്ടിവന്നാൽ അദ്ധ്യയന നഷ്ടമുണ്ടാകാതിരിക്കാൻ തയാറെടുപ്പ് നടത്തുകയാണെന്നും മന്ത്രി അറിയിച്ചു.
ശേഷിക്കുന്ന പരീക്ഷകൾ നടത്താനും മൂല്യനിർണയം നടത്താനും പദ്ധതി തയാറാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക