സംസ്ഥാനത്ത് നിന്ന് അന്യസംസ്ഥാന തൊഴിലാളികളുമായി ഇന്ന് നാല് ട്രെയിനുകള്‍ കൂടി പുറപ്പെടും. തൃശ്ശൂര്‍, കണ്ണൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ നിന്നാണ് ട്രെയിനുകള്‍ പുറപ്പെടുക.
എറണാകുളത്ത് നിന്ന് രണ്ട് ട്രെയിനുകളാണ് യാത്ര തിരിക്കുക. തൃശ്ശൂരില്‍ നിന്നും കണ്ണൂരില്‍ നിന്നും വൈകീട്ട് അഞ്ച് മണിക്കാണ് ട്രെയിന്‍ പുറപ്പെടുക.
ക്യാമ്പുകളില്‍ നേരിട്ട് പരിശോധന നടത്തി രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ തെരഞ്ഞെടുത്താകും യാത്രയാക്കുക. ഇതിനായി പ്രത്യേക രജിസ്ട്രേഷനും ഉണ്ടാകും.
ബിഹാര്‍ സ്വദേശികള്‍ക്കായി എറണാകുളം നോര്‍ത്ത്, സൗത്ത് സ്റ്റേഷനുകളില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെടുക. ഇന്നലെ അന്യ സംസ്ഥാന തൊഴിലാളികളുമായി അഞ്ച് ട്രെയിനുകള്‍ കേരളത്തില്‍ നിന്ന് പുറപ്പെട്ടിരുന്നു. സംസ്ഥാനത്ത് നിന്ന് ഏഴായിരത്തോളം പേരാണ് ഇതുവരെ സ്വദേശത്തേക്ക് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക