തിരുവനന്തപുരത്തു നിന്ന് എറണാകുളം ലിസി ആശുപത്രിയിലേയ്ക്ക് ആകാശമാർഗം വീണ്ടും ഹൃദയമെത്തുന്നു. ഇന്നു മരണം സ്ഥിരീകരിച്ച കൊട്ടാരക്കര എഴുകോൺ സ്വദേശി അനുജിത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചതോടെയാണ് ഹൃദയം കൊച്ചിയിലേയ്ക്ക് എത്തിക്കുന്നത്.
കഴിഞ്ഞ ദിവസം അപകടത്തിൽ പെട്ട് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.
സംസ്ഥാന സർക്കാരിന്റെ ഹെലികോപ്ടറിലാണ് അവയവം എത്തിക്കുന്നത്. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിക്കാണ് ഹൃദയം നൽകുന്നത്. ഏകദേശം 12.30 ഓടെ തിരുവനന്തപുരത്തു നിന്ന് ഹെലികോപ്ടർ പുറപ്പെടും. ബോൾഗാട്ടിയിലുള്ള ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ ആണ് ഇറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക