കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. യെദ്യൂരപ്പ തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. മാത്രമല്ല, തന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിക്കുകയാണെന്നും യെദ്യൂരപ്പയുടെ ട്വറ്റിലൂടെ വ്യക്തമാക്കി.
കോറോണ വൈറസിനെ പൂര്‍ണമായും നശിപ്പിക്കാൻ തിളച്ച വെള്ളത്തിന് സാധിക്കുമെന്ന് പഠനം
‘എന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവാണ്. ആരോഗ്യനില തൃപ്തികരമാണെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു ‘ എന്നും യെദ്യൂരപ്പ ട്വിറ്ററില്‍ കുറിച്ചു.
നൂറ്റാണ്ടിലൊരിക്കൽ കടന്നുവരുന്ന മഹാമാരി, കോവിഡ് പ്രത്യാഘാതം ദശാബ്ദങ്ങളോളം നിലനിൽക്കും
ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മാത്രമല്ല, തമിഴ്നാട് രാജ്ഭവനിലെ 87 ജീവനക്കാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിംഗിനും ഇന്നലെ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയിരുന്നു.
I have tested positive for coronavirus. Whilst I am fine, I am being hospitalised as a precaution on the recommendation of doctors. I request those who have come in contact with me recently to be observant and exercise self quarantine.
— B.S.Yediyurappa (Modi Ka Parivar) (@BSYBJP) August 2, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക