കൊല്ലം: അഞ്ചലില്‍ കോവിഡ് ബാധിച്ചു യുവതി മരിച്ചു. ഇന്നു രാവിലെ ഏഴു മണിക്കാണ് മരണം സംഭവിച്ചത്. അഞ്ചല്‍ കോളജ് ജംങ്ഷന് പേഴുവിള വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ അശ്വതി ഗോപിനാഥ് (26) ആണ് മരിച്ചത്. അശ്വതിയുടെ അമ്മ ജില്ലാ ആശുപത്രിയില്‍ കോവിഡ് ചികിത്സയില്‍ ആണ്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 69,921 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. സമ്ബര്‍ക്കത്തില്‍ കൂടിയാണ് അശ്വതിക്ക് കോവിഡ് ബാധിച്ചതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സക്കു പോയപ്പോള്‍ സമ്ബര്‍ക്കത്തില്‍ കൂടി അശ്വതിക്ക് കോവിഡ് ബാധിച്ചുവെന്നും ആരോഗ്യ വകുപ്പ് പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക