മെഡിക്കൽ ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചു. പിപിഇ കിറ്റുകള്‍, മാസ്ക്, സാനിറ്റൈസറുകള്‍ തുടങ്ങിയ മെഡിക്കല്‍ ഉത്പന്നങ്ങളുടെ കയറ്റുമതിയിലാണ് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നത്. നിരോധനം പിന്‍വലിച്ചതായി കേന്ദ്ര വാണിജ്യ – വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയലാണ് അറിയിച്ചത്.
എന്നാൽ, പരിശോധന കിറ്റുകള്‍, എന്‍-95, എഫ്എഫ്പി2 മാസ്കുകള്‍ എന്നിവയുടെ കയറ്റുമതിക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഇവയുടെ അളവ് നിയന്ത്രിക്കും. ഫേസ്ഷീല്‍ഡ്, മാസ്ക്, സാനിറ്റൈസര്‍, പിപിഇ കിറ്റ്, ഹൈഡ്രോക്സിക്ലോറോക്വിന്‍ ഗുളികകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയവയുടെ കയറ്റുമതിക്കേര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചതായി രേഖാമൂലം മന്ത്രി വ്യക്തമാക്കി. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ആഭ്യന്തര ആവശ്യങ്ങള്‍ പൂര്‍ത്തികരിച്ചതിനുശേഷം കയറ്റുമതി നടത്താം എന്ന നിലപാടായിരുന്നു സര്‍ക്കാരിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക