സംവിധായകന് ജിബു ജേക്കബ് നിര്‍മാതാവിന്റെ കുപ്പായമണിയുന്ന ഷോര്‍ട്ട് ഫിലിമാണ് കളം. ജിബു ജേക്കബ് എന്റെര്റ്റൈന്മെന്റ് എന്നാണ് ബാനറിന്റെ പേര്. വിഷ്ണു പ്രസാദ് സംവിധാനം നിര്‍വഹിക്കുന്ന ഈ ഷോര്‍ട്ട് ഫിലിം ആസിഫ് അലി സെപ്റ്റംബര്‍ 18 വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യും.
ദീപക് വിജയന് കാളിപറമ്ബില് തിരക്കഥ എഴുതി സംവിധായകന് വിഷ്ണുപ്രസാദ് തന്നെ ഛായാഗ്രഹണവും നിര്‍വഹിക്കുന്ന കളത്തില്‍ അഭിനയിക്കുന്നത് പ്രണവ് യേശുദാസ്, ജെറിന് ജോയ്, ഷിബുക്കുട്ടന്, ശ്രീകുമാര്‍, സവിത് സുധന് എന്നിവരാണ്.
അജ്മല്‍ സാബു എഡിറ്റിംഗും കിഷന് മോഹന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. സൗണ്ട് ഡിസൈന്‍: രാജേഷ് കെ ആര്, ആര്‍ട്ട്: കിഷോര്‍ കുമാര്‍, മേക്കപ്പ്: സവിത് സുധന്, സിങ്ക് സൗണ്ട് & മിക്സ്: ഷിബിന്‍ സണ്ണി, അസ്സോസിയേറ്റ് ക്യാമറാമാന്: അജിത് വിഷ്ണു, അസ്സോസിയേറ്റ് ഡയറക്ടര്‍: വിവേക് അയ്യര്‍, സ്റ്റില്‍സ്: ഉണ്ണി ദിനേശന്, ടൈറ്റില്‍: ശ്യാം കൃഷ്ണന്, ഡിസൈന്‍സ്: ഷാന്‍ തോമസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക