കല്‍പ്പറ്റ: ബാണാസുരസാഗർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് തുറക്കും. 774.80 മീറ്ററാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. ഷട്ട൪ തുറക്കുന്നതിന് മുൻപ് മൂന്ന് തവണ മൂന്ന് മിനിറ്റ് ഇടവിട്ട് സൈറൻ മുഴക്കും.
എന്നാൽ ഏതെങ്കിലും സാഹചര്യത്തിൽ സൈറൻ പ്രവർത്തിക്കാതെ വന്നാലും ഷട്ടർ ഉയർത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കരമാന്‍തോടിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ഒരു കാരണവശാലും പുഴയിലേക്ക് ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക