പാലക്കാട്: പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അട്ടപ്പാടി വനത്തില്‍ പട്രോളിംഗിനിടെ കുടുങ്ങിയ തണ്ടര്‍ബോള്‍ട്ട് സംഘം തിരിച്ചെത്തി. 6 പേരടങ്ങുന്ന സംഘമാണ് വനത്തിൽ കുടുങ്ങിയിരുന്നത്.
ഭവാനിപ്പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായതോടെയാണ് ഇവര്‍ വനത്തില്‍ കുടുങ്ങിയത്. കാട്ടിനുള്ളിലെ മറ്റൊരു വഴിയിലൂടെ ഇവര്‍ അഗളിയില്‍ തിരിച്ചെത്തുകയായിരുന്നു . ഇന്നലെയാണ് വനമേഖലയിലേക്ക് പോയ തണ്ടര്‍ബോള്‍ട്ട് സംഘം കാട്ടില്‍ കുടുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക