തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിയ 3000 പേര്‍ക്കെതിരെ കഴിഞ്ഞ എട്ട് ദിവസത്തിനിടെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡ ലംഘനത്തിനടക്കമാണ് കേസ്.
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
25 എഫ്ഐആറുകളിലായാണ് 3000 പേര് പ്രതികളായത്. 500 പേര് അറസ്റ്റിലായി. കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷൻ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ചുരുങ്ങിയ ഇടവേളയിൽ ഇത്രയും കേസും അറസ്റ്റും നടക്കുന്നത്.
സംഘം ചേരല്‍, പോലീസിനെ ആക്രമിക്കല്‍, സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തല്‍, കോവിഡ് മാനദണ്ഡലംഘനം എന്നീ വകുപ്പുകളിലാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
ബിജെപി, യുവമോര്‍ച്ച, മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരേയാണ് കൂടുതല്‍ കേസുകള്‍. തൊട്ടുപിന്നില്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരുമുണ്ട്. സംഘര്‍ഷത്തില്‍ അഞ്ച് പോലീസുകാര്‍ക്ക് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക