പാലക്കാട്: കലക്ട്രേറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത യുവമോര്‍ച്ച നേതാവിന് കോവിഡ് 19 സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട്. 15ന് കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഇയാൾ ഉൾപ്പെടെ നൂറില്‍ അധികം പേര് പങ്കെടുത്തിരുന്നു.
മൂന്നു ദിവസം കൂടി അതിശക്തമായ മഴ; പത്തു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു
സാമൂഹിക അകലമോ മാസ്മകോ മാര്‍ച്ചില്‍ ഉണ്ടായിരുന്നില്ല. യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയംഗമായ ടി പി അഖില്ദേവിനാണ് രോഗം സ്ഥിരീകരിച്ചത്. ആന്റിജെന്‍ പരിശോധനയിലാണ് അഖില്‍ദേവിന് രോഗം സ്ഥിരീകരിച്ചത്. നിരവധി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ പോകേണ്ടി വരും. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക