നടി പായല്‍ ഘോഷില്‍ നിന്ന് ഔദ്യോഗികമായി പരാതി ലഭിക്കുന്നതിനു വേണ്ടി കാത്തിരിക്കുകയാണെന്ന് ദേശീയ വനിതാ കമ്മീഷന് മേധാവി രേഖ ശര്‍മ. ശനിയാഴ്ച ആയിരുന്നു സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപിനെതിരെ ലൈംഗിക പീഡനാരോപണവുമായി രംഗത്തെത്തിയത്. 2015ല്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചത്. ആരോപണങ്ങള്‍ സത്യമാണെങ്കില്‍ പൊലീസ് ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കേസ് കോടതിയിലേക്ക് മാറ്റപ്പെടുമെന്നും രേഖ ശര്‍മ്മ പറഞ്ഞു.
‘ഞാന്‍ എന്റെ ഇ-മെയില്‍ പരിശോധിച്ചു. പക്ഷേ, നടിയുടെ ഭാഗത്തു നിന്നുള്ള ഒരു മെയിലുകളും എനിക്ക് ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ അപ്പോള്‍ തന്നെ അത് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതാണ്. അവര്‍ ഇത് 2015ലേ കേസായി അന്വേഷിക്കേണ്ടതുണ്ട്. ഞങ്ങളും ഇതിന്മേല് നിയമപരമായ അഭിപ്രായം തേടുന്നതാണ്’ – ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെയാണ് ദേശീയ വനിത കമ്മീഷന് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. അഞ്ചു വര്‍ഷം മുമ്ബ് നടന്ന സംഭവമായതിനാല്‍ തെളിവുകളുടെ അഭാവം ഉണ്ടായിരിക്കും. സംഭവത്തെക്കുറിച്ച് കഴിയുന്ന വിധത്തിലെല്ലാം ശരിയായി അന്വേഷിക്കാന്‍ വനിതാ കമ്മീഷനും ശ്രമിക്കുന്നത് ആയിരിക്കുമെന്നും അവര്‍ പറഞ്ഞു.
പായല്‍ ഒരു മജിസ്ട്രേടിനു മുമ്ബില്‍ തന്റെ മൊഴി നല്‍കേണ്ടി വരുമെന്നും തുടര്‍ന്നത് കോടതിയുടേതായി മാറുമെന്നും രേഖ ശര്‍മ്മ പറഞ്ഞു. മുംബൈയിലെ വെര്‍സോവയിലെ വസതിയില്‍ വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സംവിധായകന് തന്നെ നിര്‍ബന്ധിച്ചെന്ന് നടി ശനിയാഴ്ച ആരോപിച്ചിരുന്നു.
വിവാഹബന്ധം വേര്‍പെടുത്തിയതിന് ശേഷവും നീ എനിക്കായി നിലകൊണ്ടിട്ടുണ്ട്’; പിന്തുണയുമായി കല്‍ക്കി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തു കൊണ്ടായിരുന്നു പായല്‍ ഘോഷ് ട്വിറ്ററില്‍ അനുരാഗ് കശ്യപിനെ എതിരെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചത്. നടി കങ്കണ റണൗത്തും പായല്‍ ഘോഷിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. മുറിയുടെ വാതിലോ വാനോ പൂട്ടിയിട്ടിട്ട് നമ്മുടെ നേരെ ലൈംഗികാവയവും കാണിച്ച് അവര്‍ വരും. ജോലിക്ക് വരാന്‍ അപ്പോയിന്റ്മെന്റ് എടുക്കുമെന്നും എന്നാല്‍ വീട്ടിലെത്തി മോശമായി പെരുമാറുമെന്നും കങ്കണ പറഞ്ഞിരുന്നു.
അതേസമയം, തനിക്കുനേരെ മോശമായി പെരുമാറിയവരെക്കുറിച്ച് പുറത്തു പറയണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടപ്പോള്‍ ‘എനിക്കു നേരെ മോശമായി പെരുമാറിയവരോട് പ്രതികാരം ചെയ്തിട്ടുണ്ട്’ എന്നായിരുന്നു മറുപടി. ബോളിവുഡ് എന്നതിനു പകരം ബുള്ളിവുഡ് (Bullywood) എന്നാണ് ട്വീറ്റ് ചെയ്തത്. ഉപദ്രവിക്കുക എന്നാണ് ബുള്ളി എന്ന വാക്കിന്റെ അര്‍ത്ഥം. ലൈംഗിക വേട്ടക്കാരുടെ ഇടമാണ് ബോളിവുഡ് എന്ന് കങ്കണ ട്വീറ്റില്‍ കുറിച്ചു. വ്യാജമായതും പാവക്കല്യാണങ്ങളും നിറഞ്ഞ ലൈംഗിക വേട്ടക്കാരുടെ ഇടമാണ് ബോളിവുഡ്. ചെറുപ്പക്കാരായ പെണ്‍കുട്ടികള്‍ അവരുടെ ഓരോ ദിവസവും സന്തോഷം നിറഞ്ഞതാക്കുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. ദുര്‍ബലരായ ചെറുപ്പക്കാരോടും അവരിത് തന്നെയാണ് ചെയ്യുന്നത്. പല വലിയ നടന്മാരും തന്നോടിങ്ങനെ ചെയ്തിട്ടുണ്ടെന്നും കങ്കണ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക