തൃശൂര്‍: മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ തൃശൂര്‍ ഐ.ജി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ഉച്ചയോടെയാണ് പ്രവര്‍ത്തകര്‍ പ്രകടനമായി ഐ.ജി.ഓഫീസിന് മുന്നിലേക്കെത്തിയത്. എന്നാൽ പോലീസ്, ഓഫീസിന് ദൂരെ മാറി ബാരിക്കേഡ് വെച്ച് പ്രകടനം തടഞ്ഞു.
സ്വര്‍ണ്ണക്കടത്ത്; പ്രതികളെ ജയിലില്‍ വച്ച് ചോദ്യം ചെയ്യാന്‍ കോടതി അനുമതി
പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ക്കുകയും പൊലീസിന് നേരെ കയര്‍ക്കുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. പിന്നീട് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ പൊലീസിനെതിരെ കയ്യേറ്റത്തിന് മുതിര്‍ന്നതോടെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. ജലപീരങ്കി പ്രയോഗത്തിലും ലാത്തിച്ചാര്‍ജിലും പ്രവർത്തകർക്ക് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക