ലൈഫ് പദ്ധതിയിൽ കൂടുതൽ വെളിപ്പെടുത്തലുമായി യൂണിടാക് എംഡി. ലൈഫ് പദ്ധതിക്കായി നാല് കോടി 48 ലക്ഷം കമ്മീഷൻ നൽകിയെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പൻ പറഞ്ഞു. മാത്രമല്ല, സ്വപ്ന സുരേഷിന് അഞ്ച് ഐ ഫോണുകളും വാങ്ങി നൽകി. ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തൽ. 2019 ഡിസംബർ രണ്ടിന് നടന്ന യുഎഇ ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കുന്ന അതിഥികൾക്ക് സമ്മാനിക്കാനായാണ് ഐ ഫോണുകൾ സ്വപ്ന വാങ്ങിയത്.
ഐ ഫോൺ സമ്മാനിച്ച അതിഥികളിൽ ഒരാൾ രമേശ് ചെന്നിത്തലയായിരുന്നുവെന്നും സന്തോഷ് ഈപ്പൻ വെളിപ്പെടുത്തി. കമ്മീഷനില്‍ മൂന്ന് കോടി 80 ലക്ഷം രൂപ കോണ്‍സുലേറ്റ് ജീവനക്കാരന് ഈജിപ്ഷ്യന്‍ പൗരന് ഖാലിദിന് നല്കി. കോൺസുലേറ്റ് ജനറലാണ് പണം സ്വപ്ന വഴി ആവശ്യപ്പെട്ടതെന്നും കോൺസുലേറ്റിന്റെ ഔദ്യോഗിക വാഹനത്തിലാണ് ഇതിനായി വന്നതെന്നും സന്തോഷ് ഈപ്പൻ വ്യക്തമാക്കി.
കലാ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി ആവശ്യപ്പെട്ട് കലാ അദ്ധ്യാപർ നിരാഹാര സമരത്തിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക