കാലടി മണപ്പുറത്ത് മിന്നല്‍ മുരളി സിനിമയുടെ ഷൂട്ടിങ്ങിനായി നിര്‍മിച്ച സെറ്റ് തകര്‍ത്ത സംഭവത്തില്‍ ഒന്നാം പ്രതിയായ കാര രതീഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു. മലയാറ്റൂര്‍ കാടപ്പാറ സ്വദേശിയാണ് കാര രതീഷ്. ജാമ്യത്തിലിറങ്ങിയതിനു ശേഷവും കുറ്റകൃത്യങ്ങള്‍ തുടര്‍ന്നതോടെയാണ് കാപ്പ ചുമത്തിയത്. നിരവധി കേസുകളിൽ പ്രതിയാണ് കാര സതീഷ്.
2016 ല്‍ കാലടിയില്‍ സനല്‍ എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ് കാര രതീഷ്. വധശ്രമം, മതസ്പര്‍ദ്ധ വളര്‍ത്തല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ എറണാകുളം റൂറല്‍, കൊല്ലം, തൃശൂര്‍, മലപ്പുറം ജില്ലകളിലായി ഒട്ടേറെ കേസുകളുണ്ട്. അങ്കമാലിയില്‍ 2017 ല്‍ നടന്ന വധശ്രമക്കേസില്‍ പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി കാര രതീഷിനെ പത്ത് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയാണ് പ്രതി സിനിമ സെറ്റ് തകര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക