ലഖ്നോ: ഉത്തർപ്രദേശിൽ ലളിത്പൂരില്‍ ദലിതനായ 65 വയസ്സുകാരനെ നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട ഒരാളെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ദുരനുഭവമുണ്ടായത് ലളിത്പൂരില്‍ റോഡ ഗ്രാമത്തില്‍ താമസിക്കുന്ന അമറിനാണ്.
അക്രമികള്‍ മൂത്രം കുടിക്കാന്‍ ആവശ്യപ്പെട്ട് അമറിനെയും മകനെയും മര്‍ദ്ദിക്കുകയും ചെയ്തു. അക്രമത്തിന് നേതൃത്വം നല്കിയ സോനു യാദവിനെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മഴു ഉപയോഗിച്ചാണ് സോനു യാദവ് ഇരുവരെയും ആക്രമിച്ചത്. സംഭവത്തിൽ പ്രധാന പ്രതിയെ പോലിസ് അറസ്റ്റ് ചെയ്യുകയും മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള അന്വേഷണം നടക്കുന്നുമുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക