തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി കട്ട് വേണ്ടന്ന് മന്ത്രിസഭാ തീരുമാനം. മന്ത്രിസഭായോഗം ധനവകുപ്പിന്റെ ശുപാര്‍ശ അംഗീകരിക്കുകയായിരുന്നു. വീണ്ടും ശമ്പളം പിടിക്കാനുള്ള നീക്കം ഉപേക്ഷിച്ചത് ഭരണാനുകൂല സംഘടനകള്‍ അടക്കം എതിര്‍ത്ത സാഹചര്യത്തിലാണ്. ഏപ്രില്‍ മുതല്‍ നേരത്തെ പിടിച്ച ശമ്പളം പി എഫില്‍ ലയിപ്പിക്കും.
സാമൂഹ്യ മാധ്യമം വഴി അധിക്ഷേപിക്കുന്നവർ സൂക്ഷിക്കുക; ഇനി പിടി വീഴും
പ്രളയത്തിന് ശേഷം വീണ്ടും സാലറി കട്ട് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് കോവിഡ് കലാപ്രതിസന്ധിയുടെ സാഹചര്യത്തിലാണ്. പ്രളയ കാലത്ത് നിര്‍ബന്ധമില്ലാത്ത ശമ്പളം പിടിക്കലായിരുന്നു. എന്നാൽ കോവിഡ് കാലത്ത് നിര്‍ബന്ധിത സാലറി കട്ടാണ് ഏര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക