രാജ്യത്താകെ വലിയ പ്രക്ഷോഭങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ് കർഷക സമരം. കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിയ്ക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ കർഷകർ ദിവസങ്ങളോളമായി നടത്തുന്ന പ്രക്ഷോഭത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജി. കര്‍ഷകസമരം ഡല്‍ഹിയില്‍ കോവിഡ് വ്യാപനത്തിനിടയാക്കുമെന്നും പ്രക്ഷോഭകരെ ഉടന്‍ ഡല്‍ഹിയില്‍ നിന്നമാറ്റണമെന്നുമാണ് റിട്ട് ഹര്‍ജിയിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യം. അഭിഭാഷകനായ ഓം പ്രകാശ് പരിഹാര്‍ ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
കേന്ദ്രം കർഷകരുമായി നടത്തിയ ചർച്ചകളെല്ലാം ഇതുവരെ പരാജയപ്പെടുകയാണുണ്ടായത്. കാർഷിക ബില്ലിൽ ഭേദഗതി വരുത്താമെന്ന കേന്ദ്രത്തിന്റെ അഭിപ്രായത്തോട് ഭേദഗതി വരുത്തുകയില്ല, കാർഷിക ബിൽ പിൻവലിയ്ക്കുകയാണ് തങ്ങളുടെ ആവശ്യമെന്ന വ്യക്തമായ നിലപാടാണ് കർഷകർ നൽകിയത്. അതേസമയം, ഡിസംബര്‍ എട്ടിന് കിസാന്‍ മുക്തി മോര്‍ച്ച രാജ്യത്ത് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് ബന്ദ്.
ബീഫ് കറിയുടെ രുചിയനുഭവം പങ്കുവെച്ച് അഹാന കൃഷ്ണ; ട്രോളുകളുമായി സോഷ്യല്‍ മീഡിയ
പ്രതികരിക്കാൻ ഇവിടെ എഴുതുക