കോട്ടയം ജില്ലാ പഞ്ചായത്ത് ആര് ഭരിക്കണമെന്ന് ജനപക്ഷം തീരുമാനിക്കുമെന്ന് പി സി ജോര്‍ജ് എംഎല്‍എ പറഞ്ഞു. കഴിഞ്ഞ തവണ എല്‍ഡിഎഫിനൊപ്പം നിന്ന് ജയിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ജനപക്ഷം നേടുമെന്നും അദ്ദേഹംവ്യക്തമാക്കി. കോട്ടയം ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ഷോണ്‍ ജോര്‍ജിന് ആയിരിക്കുമെന്നും പി സി ജോര്‍ജ് എംഎല്‍എ പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് കെ എം മാണിയെ ചതിച്ചവര്‍ക്കുള്ള തിരിച്ചടിയാകുമെന്ന് ജോസ് കെ മാണി പറഞ്ഞു.
മാണിയെ സ്നേഹിച്ചവര്‍ക്ക് രണ്ടില ചിഹ്നത്തെ ഒരിക്കലും തള്ളിപ്പറയാന്‍ സാധിക്കില്ലെന്നും രണ്ടില ചിഹ്നത്തിനായുള്ള പി ജെ ജോസഫ് വിഭാഗത്തിന്റെ പരാക്രമങ്ങള്‍ ജനങ്ങള്‍ കണ്ടതാണെന്നും ജോസ് കെ മാണി വ്യക്തമാക്കി. മധ്യകേരളത്തിലും കോട്ടയത്തും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്നും കെ എം മാണിയുടെ വേര്പാടിന് ശേഷം നടക്കുന്ന ആദ്യ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പാണിതെന്നും അദ്ദേഹത്തെ പിന്തുണച്ചവര്‍ തങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇടതു സര്‍ക്കാര്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാകുമെന്നും എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്നാണ് കരുതുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക