സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട തെരഞ്ഞെടുപ്പ് ഇന്ന്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകൾ ഇന്ന് പോളിംഗ് ബൂത്തിലേക്കെത്തും. രാവിലെ ഏഴ് മണിയ്ക്ക് വോട്ടെടുപ്പ് ആരംഭിക്കും. ഏഴു മാണി മുതൽ വൈകുന്നേരം ആറ് വരെയാണ് പോളിംഗ്. ജില്ലകളിലെ പ്രശ്ന ബാധിത ബൂത്തുകളില്‍ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
1,105 പ്രശ്ന ബാധിത പോളിംഗ് ബൂത്തുകളിൽ വെബ്കാസ്റ്റിംഗും കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. നാല് ജില്ലകളിലായി 354 തദ്ദേശ സ്ഥാപനങ്ങളിലെ 6,867 വാര്‍ഡുകളിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഒന്നും രണ്ടും ഘട്ട വോട്ടെടുപ്പുകളിൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. 16 ന് വോട്ടെണ്ണൽ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക