തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് പുരോഗമിക്കുമ്പോള്‍ ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം. എല്‍ഡിഎഫാണ് 366 ഗ്രാമപഞ്ചായത്തുകളില്‍ മുന്നിട്ട് നില്‍ക്കുന്നത്. യുഡിഎഫിനാണ് 320 ഗ്രാമപഞ്ചായത്തുകളില്‍ ലീഡ്. അതേസമയം എന്‍ഡിഎ 29 ഗ്രാമപഞ്ചായത്തുകളില്‍ ആണ് ലീഡ് ചെയ്യുന്നത്. ആകെ കേരളത്തിലുള്ളത് 941 ഗ്രാമപഞ്ചായത്തുകളാണ്. ട്വന്റി-ട്വന്റിക്കാണ് എറണാകുളം കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചായത്തുകളില്‍ മുന്നേറ്റം. അതേസമയം എല്‍ഡിഎഫാണ് കോര്‍പറേഷനുകളിലും മുന്നില്‍. ജില്ലാ പഞ്ചായത്തുകളില്‍ 11 ഇടങ്ങളില്‍ എല്‍ഡിഎഫും മൂന്ന് ഇടങ്ങളില്‍ യുഡിഎഫും മുന്നിട്ട് നില്‍ക്കുന്നുവെന്നാണ് റിപ്പോർട്ട്. ഇരു മുന്നണികളും മുനിസിപ്പാലിറ്റികളില്‍ ഒപ്പത്തിനൊപ്പമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക