സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കെതിരെ പരസ്യ പ്രസ്താവനയുമായി കേന്ദ്രമന്ത്രി വി.മുരളീധരന് രംഗത്ത്. ‘കോവിഡ് പ്രതിരോധത്തിലല്ല, ഫാഷന്‍ മാസികയുടെ മുഖചിത്രമാകുന്നതിലാണ് മന്ത്രിയ്ക്ക് ശ്രദ്ധ’ എന്നായിരുന്നു വി. മുരളീധരന്റെ പ്രസ്താവന.
കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് , ബജറ്റ് സമ്മേളനം ഈ മാസം 29ന്
രാജ്യത്ത് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണെന്നും മരണനിരക്ക് ഉള്‍പ്പെടെ മറച്ചുവച്ച് ലഘൂകരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്നത് അതിഗുരുതര സാഹചര്യമാണ്, പ്രതിപക്ഷം ഇതൊന്നും തന്നെ തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക