കണ്ണൂർ :അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ജില്ലാപഞ്ചായത്ത് ആസൂത്രണ സമിതി രൂപീകരിച്ചു. ജില്ലാപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ബോര്‍ഡ് യോഗമാണ് പുതിയ സമിതിയെ തെരഞ്ഞെടുത്തത്. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ അധ്യക്ഷയായുള്ള പന്ത്രണ്ടംഗ സമിതിയാണ് രൂപീകരിച്ചത്. ടി ഗംഗാധരന് മാസ്റ്റര്‍ ആസൂത്രണ സമിതി ഉപാധ്യക്ഷനായും ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന് കണ്‍വീനറായും പ്രവര്‍ത്തിക്കും. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഇ വിജയന് മാസ്റ്റര്‍, യു പി ശോഭ, അഡ്വ. ടി സരള, അഡ്വ. കെ കെ രത്നകുമാരി, വികെ സുരേഷ് ബാബു, എന്നിവര്‍ക്കു പുറമെ ഡോ പി വി മോഹനന് ,പ്രൊഫ. കെ മോഹന്‍ദാസ്, കെ വി ഗോവിന്ദന്, മലപ്പട്ടം പ്രഭാകരന് എന്നിവരാണ് മറ്റംഗങ്ങള്‍. ജില്ലാ പഞ്ചായത്തിന്റെ വര്‍ക്കിംഗ് ഗ്രൂപ്പ് പൊതു യോഗം ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക