കൊച്ചി: കളമശേരിയില്‍ ലഹരി വസ്തുക്കളുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിലായി. ലഹരിക്കടത്ത് തടയാനായി കൊച്ചി സിറ്റി പോലീസ് നടപ്പാക്കിയ യോദ്ധാ എന്ന വാട്സ്ആപ് നന്പറില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പോലീസ് പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്.
ട്രോൾ വിഡിയോ വൈറലാകാൻ അപകടം മനഃപൂർവം സൃഷ്ടിച്ച യുവാക്കൾക്കെതിരെ നടപടി
കൂടാതെ ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ നിന്നും കഞ്ചാവും എല്‍എസ്ഡി സ്റ്റാബും പോലീസ് കണ്ടെടുത്തു. നാല് കിലോ കഞ്ചാവും അഞ്ച് എല്‍എസ്ഡി സ്റ്റാബും പോലീസ് കണ്ടെത്തിയത് കളമശേരി മൂലേപ്പാടം റോഡിലെ മൂന്ന് നില വാടക വീട്ടില്‍ നിന്നാണ്. തമിഴ്നാട്ടില്‍ നിന്ന് . പ്രതികള്‍ സ്ഥിരമായി കഞ്ചാവ് കൊണ്ടുവരാറുണ്ടെന്നും എറണാകുളത്ത് മൊത്തമായും ചില്ലറയായും കഞ്ചാവ് വിതരണം നടത്തുന്നവരാണെന്നും പോലീസ് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക