കേരളത്തില്‍ ആയിരകണക്കിന് പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും പിഎസ്സി നോക്കുകുത്തിയായികൊണ്ടിരിക്കുകയാണെന്നും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഇത്തരം അനധികൃത നിയമനങ്ങള്‍ പുനപരിശോധിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ആയിരകണക്കിന് പുറംവാതില്‍ നിയമനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. യാതൊരു വിധത്തിലും അംഗീകരിക്കാനാകാത്ത നിയമനങ്ങളാണിതെന്നും കേരളത്തിലെ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വിഷയമാണിതെന്നും നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക