തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിദേശത്തുപോയി തിരിച്ചെത്താത്ത പി.വി.അന്‍വര്‍ എംഎല്‍എയുടെ വിഡിയോ സന്ദേശം സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടു. സിയറ ലിയോണിൽനിന്നാണു പി.വി.അൻവർ സന്ദേശം പങ്കുവച്ചിരിക്കുന്നത്.
ആഫ്രിക്കന്‍ രാജ്യമായ ഘാനയിലുണ്ടെന്ന അനുമാനത്തില്‍ ട്രോളുമായി മലയാളികള്‍ രംഗത്തെത്തിയിരുന്നു. ഘാന പ്രസിഡന്റിന്റെ ഫെയ്സ്ബുക് പേജില്‍ എംഎല്‍എയെ വിട്ടുതരണമെന്നും എത്ര വില വേണമെങ്കിലും തരാമെന്നും ഇല്ലെങ്കില്‍ ഇന്നോവ അയക്കുമെന്നും ഒക്കെയായിരുന്നു ട്രോളുകള്‍.
https://www.facebook.com/100044487037393/videos/918715618933958?__cft__[0]=AZUwBcuA1vpEiKpzJgP4oxqz2dwYdFYKy2afY5mXPn9VyVe-2eK4faG7VssiCEJeCmwO6PYdV1FVn7lpOab2_2mcTwrpzMb_i96EmW2X8d-VlJGbiV-qSuIYOvM3fwIhONEFE572gQfwE-zwo0z0UNy3
പി.വി.അൻവറിന്റെ വിഡിയോയ്ക്കൊപ്പം ചേർത്ത കുറിപ്പ്
എന്നെ ഇത്രമാത്രം സ്നേഹിക്കുന്ന പ്രിയപ്പെട്ട ഊത്ത് കോൺഗ്രസുകാരേ.. മൂത്ത കോൺഗ്രസുകാരേ.. നിങ്ങളുടെ സ്നേഹം ഇത്രനാളും മനസ്സിലാക്കാൻ കഴിഞ്ഞില്ല ഏന്ന കുറ്റബോധം എനിക്കിന്നുണ്ട്.. ആദ്യമേ പറയാമല്ലോ.. ഞാൻ കാനയിലും കനാലിലുമൊന്നുമല്ല.. ഇപ്പോളുള്ളത് ആഫ്രിക്കൻ രാജ്യമായ സിയെറ ലിയോണിലാണ്. ഇനി കാര്യത്തിലേക്ക് വരാം.. രാഷ്ട്രീയം എന്റെ ഉപജീവന മാർഗ്ഗമല്ല.. അതിന്റെ പേരിൽ നഷ്ടപ്പെടുത്തിയതല്ലാതെ ഒന്നും സമ്പാദിച്ചിട്ടുമില്ല.ജീവിതമാർഗ്ഗം ഏന്ന നിലയിൽ ഒരു പുതിയ സംരംഭവുമായി ഇവിടെ എത്തിയതാണ്.പ്രവർത്തനങ്ങൾ പ്രാരംഭ ഘട്ടത്തിലാണ്.ഈ രാജ്യത്തെ നിയമവ്യവസ്ഥകൾക്ക് വിധേയമായി സർക്കാർ സഹായത്തോടെ കൂടിയാണ് ഇവിടെ കമ്പനിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്.നൂറോളം തൊഴിലാളികൾ ഒപ്പമുണ്ട്. കൂടുതൽ വിശദമായി കാര്യങ്ങൾ വീഡിയോയിൽ പറയുന്നുണ്ട്.. (വീഡിയോ ആദ്യാവസാനം നിങ്ങൾ കാണണം.എങ്കിലേ പുതിയ തിരക്കഥകൾക്കുള്ള ത്രെഡ് കിട്ടൂ.) പൗഡർ കുട്ടപ്പന്മാർക്കും വീക്ഷണം പത്രത്തിനും ചില വാലാട്ടി മാധ്യമങ്ങൾക്കുമുള്ള ചായയും വടയും കൃത്യമായി തരുന്നുണ്ട്.. എല്ലാവരും അവിടൊക്കെ തന്നെ കാണണം. എന്നാൽ ശരി.. വർമ്മസാറിനോട് പറഞ്ഞതേ നിങ്ങളോടും പറയാനുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക