റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ സംഘർഷത്തിൽ മുഖ്യപ്രതിയും പഞ്ചാബി നടനുമായ ദീപ് സിദ്ദു അറസ്റ്റിലായി. സിദ്ദുവിനെ അറസ്റ്റ് ചെയ്തത് ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലാണ്. റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ട്രാക്ടർ റാലിക്കിടെയാണ് ചെങ്കോട്ടയിൽ അതിക്രമിച്ചു കയറി ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘം സിഖ് പതാക ഉയർത്തിയത്.
മന്‍മോഹന്റ സ്വപ്നം മോദി നടപ്പാക്കുന്നുവെന്ന് രാജ്യസഭയില്‍ പ്രധാനമന്ത്രി
ഇത് വലിയ വിവാദങ്ങൾക്കിടയാക്കി. കൂടാതെ ഇതിന് നേതൃത്വം നൽകിയത് ദീപ് സിദ്ദുവാണെന്ന് ഡൽഹി പൊലീസ് കണ്ടെത്തിയിരുന്നു. സിദ്ദുവിനെ പിടികൂടാനായി വ്യാപക തിരച്ചിലാണ് പൊലീസ് നടത്തിയിരുന്നത്. കൂടാതെ സിദ്ദുവിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഡൽഹി പൊലീസ് ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക