ശോഭാ സുരേന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടാകുമെന്ന് കെ സുരേന്ദ്രന്. കെ മുരളീധരന്റെ നേമത്തെ സ്ഥാനാർഥിത്വം ആത്മഹത്യാപരമാണെന്നും നേമത്ത് മത്സരിക്കാനെത്തുന്നത് സിപിഎമ്മിനെ സഹായിക്കാനാണെന്നും തർക്കവും പ്രതിഷേധവുമുള്ള സീറ്റുകളിൽ ഉടൻ സ്ഥാനാർഥികളെ തീരുമാനിക്കുമെന്നും സുരേന്ദ്രന് വ്യക്തമാക്കി.
പി.ജെ. ജോസഫിന് കനത്ത തിരിച്ചടി; രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് തന്നെ
“ശോഭ സുരേന്ദ്രനോട് മത്സരിക്കണമെന്ന് പാര്‍ട്ടി നേരത്തെ തന്നെ ആവശ്യപ്പെട്ടതാണ്. പക്ഷേ അവര്‍ അസൗകര്യം അറിയിക്കുകയായിരുന്നു. ഡല്‍ഹിയില്‍ പോവുന്നതിന് രണ്ട് ദിവസം മുന്‍പ് ഞാന്‍ തന്നെ അവരോട് സംസാരിച്ചതാണ്. തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളാണ് വരുന്നത്”- കെ സുരേന്ദ്രന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക