ധർമ്മടത്തെ യുഡിഎഫ് സ്ഥാനാർത്ഥി സി. രഘുനാഥിന് ചിഹ്നം അനുവദിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ കത്ത് നൽകി. രഘുനാഥിന് ഇന്ന് രാവിലെയാണ് കത്ത് ലഭിച്ചത്. രാവിലെപത്ത് മണിയോടെ വരണാധികാരി മുൻപാകെ കത്ത് ഹാജരാക്കുമെന്ന് രഘുനാഥ് പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ പറഞ്ഞത് സി. രഘുനാഥ് പത്രിക നൽകിയ വിവരം അറിയില്ലെന്നാിരുന്നു.
ഇന്നലെയാണ് കണ്ണൂർ ഡിസിസി സെക്രട്ടറി കൂടിയായ സി. രഘുനാഥ് നാമനിർദേശ പത്രിക സമർപ്പിച്ചത്. സി. രഘുനാഥ് പത്രിക സമർപ്പിച്ചത് ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് മറ്റ് നേതാക്കൾക്കൊപ്പം എത്തിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക