മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാൻ ഗുജറാത്തും. ഫ്രീഡം ഓഫ് റിലീജ്യസ് ആക്ട് 2003 ഭേദഗതിബില്ല് നിയമസഭ പാസാക്കി. ഉത്തർപ്രദേശിലാണ് ആദ്യമായി ലവ് ജിഹാദ് നിയമം കൊണ്ടുവന്നത്. തുടർന്ന് മധ്യപ്രദേശ്, ഹരിയാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളും സമാന നിയമം കൊണ്ടുവന്നു. ഇനി വിവാഹത്തിന്റെ ഭാഗമായി മതപരിവർത്തനം നടത്തി എന്നറിഞ്ഞാൽ നിർബന്ധിത മതപരിവർത്തന കുറ്റമായി പരിഗണിക്കുകയും ശിക്ഷ ലഭിക്കുകയും ചെയ്യും.
എസ്എസ് രാജമൗലി ചിത്രം ‘ആർആർആർ’ ന്റെ വിതരണ അവകാശം സ്വന്തമാക്കി പെൻമൂവീസ്
കുറ്റം ചെയ്താൽ മൂന്ന് മുതൽ പത്ത് വർഷം വരെ കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. “2003ലെ ഫ്രീഡം ഓഫ് റിലീജ്യസ് ആക്റ്റിൽ ഭേദഗതി വരുത്താൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. ഇന്ന് ഞങ്ങൾ നിയമം സഭയ്ക്ക് മുന്നിൽ വെക്കുന്നു. ഹിന്ദു സ്ത്രീകളെ മതപരിവർത്തനം നടത്താനായി വിവാഹം കഴിക്കുന്നതിൽ നിന്ന് നിയമം തടയും.”- ഗുജറാത്ത് ആഭ്യന്തര മത്രി പ്രദീപ്സിംഗ് ജഡേജ പറഞ്ഞു.
മരുമകളുടെ അക്കൗണ്ടിലൂടെ തലകാണിക്കാൻ ശ്രമം.. ; ഡൊണാൾഡ് ട്രംപിന് വീണ്ടും ഫേസ്ബുക്കിന്റെ വിലക്ക്,
പ്രതികരിക്കാൻ ഇവിടെ എഴുതുക