കൊല്ലം: അപകടത്തില്‍പ്പെട്ട വാഹനം തിരികെ ആവശ്യപ്പെട്ടതിന് അച്ഛനും മകനും നേരെ കസ്റ്റഡി മര്‍ദ്ദനം. കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് തൃക്കണ്ണാപുരം സ്വദേശികളായ ശശിയേയും മകന് ശരത്തിനേയും പൊലീസ് കയ്യേറ്റം ചെയ്തത്.
അപകടത്തില്‍പ്പെട്ട വാഹനം തിരികെ ആവശ്യപ്പെട്ടാണ് പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട അച്ഛനും മകനും കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ സ്റ്റേഷനില്‍ എത്തിയ ഇവരെ പൊലീസ് മര്‍ദ്ദിക്കുകയായിരുന്നു.
ശശിയുടെ ഇരു ചെക്കിട്ടിലും പൊലീസ് അടിച്ചു. ശരത്തിന്റെ വൃഷണങ്ങള്‍ മര്‍ദ്ദിച്ച് ഉടയ്ക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇരുവരും ഇപ്പോള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക