ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കണക്കിലെടുത്ത് സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയാണ് മാറ്റിവച്ചത്. പത്താം ക്ലാസിലെ പരീക്ഷ റദ്ദാക്കുകയും ചെയ്തു. വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തിയിരുന്നു.
10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ ബോര്‍ഡ് പരീക്ഷ മേയ് 4 മുതല്‍ നടത്താനാണ് സിബിഎസ്ഇ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി പല സംസ്ഥാനങ്ങളിലും ബോര്‍ഡ് പരീക്ഷയ്ക്കെതിരെ എതിര്‍പ്പു ശക്തമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക