സംസ്ഥാനത്ത് വീണ്ടും കുതിപ്പുമായി സ്വർണവില. സ്വർണത്തിന് 160 രൂപ കൂടി വർധിച്ച് പവന് 35,200 രൂപയായി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് വീണ്ടും ഉയർന്നിരിക്കുന്നത്. അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണവില ഇടിയുന്ന സ്ഥിതിയാണുണ്ടായത്. സ്പോട് ട്രോയ് ഔണ്‍സിന് 1,774.14 ഡോളറാണ് വില.
ഇടവിട്ട് ഉണ്ടാകുന്ന തലവേദന; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം
സംസ്ഥാനത്ത് ഒരു ഗ്രാമിന് 4,400 രൂപയാണ് വില. കഴിഞ്ഞ മാസം മുതൽ വലിയ മാറ്റങ്ങളാണ് സ്വർണവിലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഏപ്രില്‍ ഒന്നിന് പവന് 33,320 രൂപയായിരുന്നു വില സ്വർണത്തിന്റെ വില. പിന്നീട് ഏപ്രിൽ 12 മുതലാണ് സ്വർണവില കൂടാനും കുറയാനും തുടങ്ങിയത്. കഴിഞ്ഞ മാസം മാത്രം 2680 രൂപയാണ് സ്വർണത്തിന് വർധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക