ശരിയായ ആഹാര ശൈലിയിലൂടെയും വ്യായാമത്തിലൂടെയുമാണ് ശരീരഭാരം നിയന്ത്രിച്ച് നിർത്താൻ കഴിയുന്നത്. എന്നാൽ ലോക്ക് ഡൗൺ കാലങ്ങളിൽ വീടുകളിൽ തന്നെ ചിലവഴിക്കുന്ന സാഹചര്യത്തിൽ ഈകാര്യങ്ങൾ ശ്രദ്ധിക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണവും മധുരം ധാരാളം അടങ്ങിയ ഭക്ഷണവും ഒഴിവാക്കുക.
നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ധാരാളം ഉള്‍പ്പെടുത്തുക. ഇത് വിശപ്പിനെ നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. പച്ചക്കറികളും പഴങ്ങളും ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. പോഷകങ്ങളുടെ കലവറയായ ഇവ വിശപ്പിനെ നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. വെള്ളം ധാരാളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാന്‍ സാധിക്കും. ശരിയായ ഉറക്കവും ശരീരഭാരം കുറയ്ക്കാൻ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക