ന്യൂഡൽഹി: രാജ്യത്ത് ഐടി നിയമം 2021 പ്രാബല്യത്തില്‍ വന്നു. ഏതു പ്രകാരം ഇന്ന് മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന നിയമ വിരുദ്ധമായ എല്ലാ കാര്യങ്ങളിലും ഇനി കമ്പനികള്‍ക്കും ഉത്തരവാദിത്വം ഉണ്ടാകും.
സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ എന്ത് നടപടിയാകും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുക എന്നതിൽ വ്യക്തതയില്ല.
പുതിയ നിയമത്തിലെ നിർദ്ദേശങ്ങൾ പാലിക്കുമെന്ന് ഫേസ്ബുക്കിന് പിന്നാലെ ഗൂഗിളും യൂട്യൂബും അറിയിച്ചു. എന്നാൽ, ട്വിറ്റർ വിഷയത്തിൽ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.
ഫെബ്രുവരിയിൽ പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് രാജ്യത്തെ ഒരു സാമൂഹിക മാധ്യമ കമ്പനി മാത്രമേ പരാതി പരിഹാര ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുള്ളൂവെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക