ന്യൂഡല്‍ഹി: ഇന്ത്യയില്‍ നാല് കോവിഡ് വാക്സിനുകള്‍കൂടി ലഭ്യമാക്കുമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോള്‍. രാജ്യത്തെ വാക്സിന് ഉത്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. പ്രതിദിനം ഒരുകോടി വാക്സിനുകള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ക്ക് വാക്സിന് നല്കുന്ന വിഷയത്തില്‍ ഫൈസറുമായി ബന്ധപ്പെട്ടു വരികയാണ്. തീരുമാനം ഉടന്‍ ഉണ്ടാവും. കുട്ടികളിലുള്ള പരീക്ഷണത്തിന് കോവാക്സിനും അനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാക്സിന് വിതരണം നിര്‍ത്തിവച്ചുവെന്ന അഭ്യൂഹങ്ങള്‍ അദ്ദേഹം തള്ളി. ഇത്തരം പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണ്. പ്രതിദിനം ഒരു കോടി ഡോസ് വാക്സിനുകള്‍ ലഭ്യമാക്കാനുള്ള ഒരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. ശരിയായ മുന്നൊരുക്കങ്ങള്‍ നടത്തിയാല്‍ ഏതാനും ആഴ്ചകള്‍കൊണ്ട് അത് സാധ്യമായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക