സംസ്ഥാനത്ത് സിമന്റിന് ക്രമാതീതമായി വില വർധിച്ചുകൊണ്ടിരിക്കുകയാണ് . ഈ സാഹചര്യത്തിൽ വ്യവസായ മന്ത്രി പി. രാജീവ് യോഗം വിളിച്ച് ചേർക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. വില വർധനവ് പരിശോധിക്കാൻ സിമന്റ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗം നാളെ ചേരുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
സിമന്റിന്റെ വില ക്രമാതീതമായി വര്‍ധിക്കുന്നത് നിര്‍മ്മാണ മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായാണ് മന്ത്രി യോഗം വിളിച്ചത്. നാളെ വൈകിട്ട് 5 മണിക്കാണ് യോഗം ചേരുന്നത്. ഇതിന്റെ തുടര്‍ച്ചയായി കമ്പനിയുടെ വില വര്‍ധിക്കുന്ന സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ടവരുടെ യോഗവും മന്ത്രി വിളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക