സർക്കാരിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ തീരുമാനം തെറ്റെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചൂണ്ടിക്കാട്ടി.വലിയ പെരുന്നാളിന്റെ പേരിൽ സംസ്ഥാനത്തെ കോവിഡ് ഇളവുകളിൽ നിയന്ത്രണം വരുത്തിയത് ശെരിയല്ല.
കൊവിഡ് ഭീതി തുടരുന്ന സാഹചര്യത്തിൽ സർക്കാർ എടുത്ത തീരുമാനം തെറ്റാണെന്ന് ഐ എം എ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ പ്രധാനപ്പെട്ട തീർത്ഥാടന യാത്രകൾ മാറ്റി വച്ച സാഹചര്യത്തിൽ കേരളത്തിന്റെ തീരുമാനം ദൗർഭാഗ്യകരമെന്നും ഐ എം എ കുറ്റപ്പെടുത്തി.
പെരുന്നാളിനോട് അനുബന്ധിച്ച് രോഗ വ്യാപനം കുറഞ്ഞ മേഖലകളിൽ ബുധനാഴ്ച വരെ കടകളെല്ലാം തുറക്കാനാണ് സംസ്ഥാന സർക്കാർ അനുമതി നൽകിയത്.എന്നാൽ ഈ അനുമതി പിൻവലിക്കണമെന്ന് ഐ എം എ കേരള സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക