മുസ്തഫ രാജും നടി പ്രിയാമണിയും തമ്മിലുള്ള വിവാഹത്തിന് നിയമ സാധുതയില്ലെന്ന് ആരോപിച്ച് മുസ്തഫയുടെ മുൻ ഭാര്യ ആയിഷ. താനുമായുള്ള വിവാഹബന്ധം മുസ്തഫ രാജ് വേർപെടുത്തിയിട്ടില്ലെന്നാണ് അവരുടെ ആരോപണം.
മുസ്തഫയും താനും വിവാഹം നിയമപരമായി വേർപ്പെടുത്തിയിട്ടില്ലാത്തതിനാൽ പ്രിയാമണിയുമായുള്ള വിവാഹം നിയമവിരുദ്ധമാണ് എന്ന് ആയിഷ പറയുന്നു.
വിവാഹമോചന ഹർജി പോലും സമർപ്പിച്ചിരുന്നില്ല. പ്രിയാമണിയെ വിവാഹം ചെയ്യുന്ന വേളയിൽ താൻ ബാച്ച്ലർ ആണ് എന്നാണ് മുസ്തഫ കോടതിയെ അറിയിച്ചതെന്നും ആയിഷ പറയുന്നു. മുസ്തഫ-ആയിഷ ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്. ഇവർ ആയിഷയ്ക്ക് ഒപ്പമാണ്. മുസ്തഫക്കെതിരെ ഗാർഹിക പീഡന പരാതിയും ആഷിയ നൽകിയിട്ടുണ്ട്.
തനിക്കെതിരേയുള്ള ഗാർഹിക പീഡന ആരോപണം വ്യാജമാണെന്നും താൻ കുട്ടികൾക്ക് ചെലവിന് നൽകുന്നുണ്ടെന്നും ദേശീയ മാധ്യമത്തോട് മുസ്തഫ പറഞ്ഞു.2017-ലാണ് വ്യവസായിയായ മുസ്തഫയും പ്രിയാമണിയും തമ്മിലുള്ളവിവാഹം നടന്നത്. ജയനഗറിലെ രജിസ്ട്രാർ ഓഫീസിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക