കാണാന്‍ ചെറുതാണെങ്കില്‍ ധാരാളം ആരോഗ്യഗുണങ്ങള്‍ ജീരകത്തിനുണ്ടെന്ന കാര്യം പലർക്കും അറിയില്ല. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ചതാണ് ജീരകം.
ജീരകം കഴിക്കുന്നത് അല്ലെങ്കില്‍ ജീരക വെള്ളം കുടിക്കുന്നത് ശരീരത്തില്‍ നിന്ന് അമിതമായ കൊഴുപ്പ് അകറ്റാന്‍ സഹായിക്കുന്നു. ജീരക വെള്ളം ദഹനത്തെ സഹായിക്കുന്നതിലും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും നിര്‍ണായക പങ്ക് വഹിക്കുന്നു.
രാവിലെ വെറും വയറ്റില്‍ ജീരക വെള്ളം കുടിക്കുന്നത് കൊഴുപ്പ് കുറയ്ക്കുക മാത്രമല്ല ദഹനപ്രശ്നങ്ങള്‍ അകറ്റുകയും ചെയ്യുന്നു. വണ്ണം കുറയ്ക്കാനായിജീരക വെള്ളത്തിൽ ഒരു ടീസ്പൂൺ തേൻ ചേർത്ത് വേണം കുടിക്കേണ്ടത്. ജീരകം വെള്ളത്തിൽ അതിനോടൊപ്പം അൽപം നാരങ്ങ നീര് ചേർക്കുന്നതും നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക