മസ്കത്ത്: ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് ഒമാന്‍ നീക്കുന്നു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഇന്ത്യക്കാര്‍ക്ക് ഒമാനില്‍ പ്രവേശിക്കാം.
ഒമാന്‍ അംഗീകരിച്ച രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്കായിരിക്കും പ്രവേശന അനുമതി.യാത്രക്കാര്‍ കോവിഡ് വാക്സിന് രണ്ട് ഡോസ് സ്വീകരിച്ചതായി തെളിയിക്കുന്ന ക്യൂആര്‍ കോഡ് അടങ്ങിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ഒമാന്‍ ആരോഗ്യവകുപ്പ് അംഗീകരിച്ച ഒറ്റ ഡോസ് എടുത്തവരും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 18 വയിസിന് താഴെയുള്ളവരെ വാക്സിന്, പിസിആര്‍ പരിശോധന നിബന്ധനകളില്‍ നിന്ന് ഒഴിവാക്കി. ഫൈസര്‍, സിനോവാക്, ഓക്സ്ഫഡ് ആസ്ട്രസെനക്ക (കോവിഷീല്‍ഡ്), സ്പുട്നിക്ക് വാക്സിനുകള്‍ക്കാണ് ഒമാനില്‍ അംഗീകാരമുള്ളത്. കോവിഷീല്‍ഡ്, സ്പുട്നിക് വാക്സിനുകള്‍ സ്വീകരിച്ചവര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് യാത്രാനുമതി ലഭിക്കുക. വാക്സിന് സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയായിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക