ന്യൂഡല്‍ഹി: ഗുലാബ് രൂപം മാറി ഷഹീനാകുന്നു. ഗുലാബ് ചുഴലിക്കാറ്റ് അറബിക്കടലില്‍ പ്രവേശിച്ച് രണ്ടു മൂന്നു ദിവസത്തിനകം ഷഹീന് ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്.
ഒരു ചുഴലിക്കാറ്റ് മറ്റൊരു ചുഴലിക്കാറ്റായി രൂപം പ്രാപിക്കുന്നത് അപൂര്‍വ പ്രതിഭാസമാണ്. ഖത്തറാണ് ചുഴലിക്കാറ്റിന് ഷഹീന് എന്ന പേര് നല്‍കിയത്.
ഗുലാബ് ചുഴലിക്കാറ്റ് ദുര്‍ബലമായി വടക്കന്‍ തെലങ്കാനയിലും വിദര്‍ഭയിലും ന്യൂനമര്‍ദ്ദമായി മാറിയിരിക്കുകയാണ്. ഈ ന്യൂനമര്‍ദ്ദം ചൊവ്വാഴ്ച രാവിലെ മറാത്ത് വാഡ, വിദര്‍ഭ എന്നിവിടങ്ങളിലേക്ക് നീങ്ങി വ്യാഴാഴ്ച വൈകീട്ടോടെ ന്യൂനമര്‍ദ്ദമാകുമെന്നാണ് വിലയിരുത്തല്‍.
പ്രമേഹ രോഗിയുടെ ഭക്ഷണത്തിൽ വെള്ളരിക്ക ഉൾപ്പെടുത്തുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് യാന്ത്രികമായി നിയന്ത്രിക്കപ്പെടും
സെപ്റ്റംബര്‍ 30 വൈകീട്ടോടെ ന്യൂനമര്‍ദ്ദം വടക്കുകിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള ഗുജറാത്ത് തീരത്തും പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ വടക്കുകിഴക്കന്‍ അറബിക്കടലില്‍ കൂടുതല്‍ തീവ്രമായേക്കുമെന്നും കാലാവസ്ഥ വകുപ്പ് സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക