അടൂര്‍: ജോലി കഴിഞ്ഞ് അടൂരില്‍ നിന്നും വീട്ടിലേക്ക് മടങ്ങും വഴി ഓടികൊണ്ടിരുന്ന ബൈക്കിന് മുകളിൽ വാകമരം വീണ് ജന്മഭൂമി അടൂർ ലേഖകൻ മരിച്ചു. പിടി രാധാകൃഷ്ണ കുറുപ്പാണ് മരിച്ചത്.
റോഡ് അരികിലെ വാകമരം ബൈക്കിലേക്ക് കടപുഴകി വീഴുകയായിരുന്നു. ബൈക്കില്‍ നിന്നും തെറിച്ചുവീണ രാധകൃഷ്ണന്റെ തലയിലെ ഹെല്‍മറ്റും ഊരിമാറിയിരുന്നു.
തലയ്ക്ക് ഗുരുതരമായ പരിക്ക് പറ്റിയ രാധാകൃഷ്ണനെ അടൂരിലെ ജനറല്‍ ആശുപത്രിയിലും, പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക