സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളിൽ കൂടുതൽ ഇളവുകൾ നൽകേണ്ടതില്ലെന്ന തീരുമാനവുമായി സർക്കാർ. തിയേറ്ററുകളിൽ പകുതി സീറ്റുകളിൽ പ്രവേശനം എന്നത് തന്നെ തുടരുവാനാണ് തീരുമാനം. തിയേറ്ററിനുള്ളിൽ എല്ലാ സീറ്റിലും പ്രേക്ഷകരെ അനുവദിക്കണമെന്നായിരുന്നു തിയേറ്റർ ഉടമകൾ ആവശ്യപ്പെട്ടത്. എന്നാൽ ഇപ്പോഴുള്ള സ്ഥിതി തന്നെ തുടരുവാൻ സർക്കാർ നിർദേശിച്ചു. തിയേറ്ററുകളിൽ കൂടുതൽ ഇളവുകൾ നൽകുവാൻ സാധിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി.
മോഹൻലാൽ സുഹൃത്തിനൊപ്പം ചുറ്റിക്കറങ്ങിയത് ബിഎംഡബ്ല്യു സൈക്കിളിൽ
സംസ്ഥാനത്ത് വിദ്യാലയങ്ങൾ തുറന്നതിനു ശേഷമുള്ള സാഹചര്യങ്ങൾ വിലയിരുത്തുവാനാണ് പ്രത്യേക അവലോകന യോഗം ചേർന്നത്. യോഗത്തിലാണ് തിയേറ്ററുകൾക്കും കൂടുതൽ ഇളവുകൾ നൽകേണ്ടതില്ലെന്ന് തീരുമാനിച്ചത്. അതേസമയം, ജനങ്ങൾക്ക് രണ്ടാം ഡോസ് വാക്സിൻ വേഗത്തിൽ ലഭ്യമാക്കുവാനുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക