ഇന്ത്യൻ സമുദ്രാതിർത്തിയിൽ പ്രവേശിച്ച പാകിസ്താൻ ബോട്ട് കോസ്റ്റ് ഗാർഡ് (ഐസിജി) പിടികൂടി. ഗുജറാത്ത് തീരത്തിന് സമീപത്തു നിന്നാണ് ബോട്ട് പിടിച്ചെടുത്തത്.
ശനിയാഴ്ച രാത്രിയാണ് സംഭവം. ‘യാസീൻ’ എന്ന് പേരുള്ള ബോട്ട് ഐ.സി.ജിയാണ് പിടികൂടിയത്. ബോട്ട് ഇന്ത്യൻ സമുദ്രാതിർത്തിക്കുള്ളിൽ 6 -7 മൈൽ ഉള്ളിലായിരുന്നെന്നും, ജീവനക്കാർ ഐസിജി കപ്പൽ കണ്ടയുടനെ അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെന്നും റിപ്പോർട്ടുണ്ട്.
ബോട്ടിൽ ആകെ 10 ജീവനക്കാരാണ് ഉണ്ടായിരുന്നത്. കൂടുതൽ ചോദ്യം ചെയ്യലിനായി ബോട്ട് പോർബന്തറിലേക്ക് കൊണ്ടുപോയതായി വകുപ്പ് അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക