കുവൈത്ത് സിറ്റി: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കുവൈത്തില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം 50 ശതമാനം ശേഷിയിലാക്കാന്‍ തീരുമാനം.
50 ശതമാനം ജീവനക്കാര്‍ മാത്രം ഒരേ സമയം ഓഫീസില്‍ ഉണ്ടാകുന്ന വിധം ജോലി ക്രമീകരിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് മന്ത്രിസഭ നിര്‍ദ്ദേശം നല്കി.
സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ശേഷി നിശ്ചയിച്ചിട്ടില്ല. സ്വകാര്യ സ്ഥാപനങ്ങള്‍ പരമാവധി കുറഞ്ഞ ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ മന്ത്രിസഭ ആവശ്യപ്പെട്ടു. ബുധനാഴ്ച മുതലാണ് പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക