കൊച്ചി: ഗോഡ്ഫാദർ എന്ന ചിത്രത്തിൽ കൊച്ചമ്മിണി എന്ന കഥാപാത്രം cക്ക് കൊടുക്കണം എന്ന് സംവിധായകനോട് ആവശ്യപ്പെട്ടത് താനാണെന്ന് ഇന്നസെന്റ്. ആ കഥാപാത്രത്തിന് ലളിതയേക്കാൾ യോജിച്ച വ്യക്തി ഇല്ലെന്നും ഇന്നസെന്റ് പറഞ്ഞു.
‘നാടകത്തിൽ നിന്ന് സിനിമയിൽ എത്തി പലരും ശോഭിക്കാറില്ല. എന്നാൽ കെപിഎസി ലളിത ആ രീതിയിൽ മികച്ച നടി ആയിരുന്നു.
ഗ്രാമത്തിന്റെ മുഖം അവരിൽ കൊത്തി വച്ചിട്ടുണ്ട്’ ഇന്നസെന്റ് പറഞ്ഞു. ലളിതയുടെ കുടുംബവുമായി വലിയ ബന്ധമാണെന്നും ലളിതയുടേത് നികത്താനാവാത്ത നഷ്ടമാണെന്നും ഇന്നസെന്റ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക