പല താരങ്ങളും മമ്മൂട്ടി എടുത്ത തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട്. അത്തരത്തില്‍ മമ്മൂട്ടിയെടുത്ത ഒരു ചിത്രം പങ്കുവെക്കുകയാണ് നടന് സുദേവ് നായര്‍.
തന്നെ ക്യാമറയില്‍ പകര്‍ത്തുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണ് സുദേവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. എടുത്ത ഫോട്ടോ തനിക്ക് ക്യാമറയില്‍ കാണിച്ചുതരുന്ന മമ്മൂട്ടിയുടെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
മമ്മൂക്കയ്ക്ക് വേണ്ടി എങ്ങനെ പോസ് ചെയ്യാമെന്ന് കൂടി പഠിച്ചുവെന്നും സുദേവ് ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിട്ടുണ്ട്.
മമ്മൂക്കയ്ക്കൊപ്പം എങ്ങനെ പോസ് ചെയ്യാമെന്ന് പഠിക്കേണ്ടി വന്നതിനൊപ്പം തന്നെ മമ്മൂക്കയ്ക്ക് വേണ്ടി എങ്ങനെ പോസ് ചെയ്യാമെന്ന് കൂടി പഠിച്ചിരിക്കുന്നു. വളരെ അനായാസമായി തനിക്കൊപ്പം എല്ലാവരേയും ചേര്‍ത്തു നിര്‍ത്തുകയാണ് മമ്മൂക്ക” എന്നാണ് സുദേവിന്റെ കുറിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക