ഡല്‍ഹി: ഡല്‍ഹിയിലെ ഗോകുൽപൊരിയിൽ തീപിടുത്തം. ഏഴ് പേര് മരിച്ചു. 60 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. ഇന്നലെ രാത്രിയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. 30 കുടിലുകൾ കത്തിനശിച്ചിരിക്കുകയാണ്.
തീ നിയന്ത്രണ വിധേയമാക്കി. എന്നാൽ തീപിടിത്ത കാരണം വ്യക്തമല്ല. പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സ്ഥലം സന്ദർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക