കണ്ണൂർ: തളിപ്പറമ്പിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയ കാട്ടാക്കട സ്വദേശി ഈറോഡിൽ പിടിയിൽ.
തിരുവനന്തപുരം കുളത്തൂർമല കാട്ടാക്കട സ്വദേശി എസ്.എസ്.ജിതീഷി (22) നെയാണ്പിടികൂടിയത്.
ഈ മാസം 25ന് രാവിലെ സ്കൂളിലേക്ക് പോയ വിദ്യാർഥിനിയെ കാണാതായതായി മാതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക